News

റഷ്യയിൽ മരണം വിതച്ച് കോവിഡ് : ഒക്ടോബറിൽ മാത്രം മരിച്ചത് 75,000 പേർ

മോസ്‌കോ: റഷ്യയിൽ ഒക്ടോബർ മാസത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75, 000 ആണെന്ന് റിപ്പോർട്ടുകൾ. റഷ്യയുടെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസ്റ്ററ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്രയധികം മരണം റഷ്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്.

 

കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം റഷ്യയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. അമേരിക്കക്കും ബ്രസീലിനും ശേഷം, ലോകത്തിൽ ഏറ്റവുമധികം ആൾക്കാർ മരണമടഞ്ഞത് റഷ്യയിലാണ്. ഇതു വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 5 ലക്ഷം പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്.

റഷ്യൻ സർക്കാരിന്റെ കണക്കുകളും യഥാർത്ഥ കണക്കുകളും തമ്മിലുള്ള അന്തരം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷം പേർ മാത്രമാണ് മഹാമാരി മൂലം രാജ്യത്ത് മരണമടഞ്ഞത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ഇതുവരെ റഷ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Post Your Comments


Back to top button