Latest NewsIndiaNewsCrime

പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പണവും സ്വർണവും കവർന്നു: യുവതിക്കെതിരെ പോക്സോ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത അന്തരവനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അന്തരവനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനിൽ ആണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്.

ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ആരുമറിയാതെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മുൻഭർത്താവാണ് ഇതിന് കൂട്ടുനിന്നതെന്നും പരാതിയിൽ ഉണ്ട്. റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇവർ കുട്ടിയെ ബ്ളാക്ക്മെയിൽ ചെയ്തുവെന്നും പോലീസ് പറയുന്നു.

Also Read:ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയ പ്രധാന താരങ്ങളെ ലേലത്തിലൂടെ ടീമില്‍ തിരിച്ചെത്തിക്കും: സഹീര്‍ ഖാന്‍

വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കിൽ താൻ ആവശ്യപ്പെടുന്ന പണവും സ്വർണവും എടുത്ത് തരണമെന്നായിരുന്നു യുവതിയെ കുട്ടിയെ അറിയിച്ചത്. ഇതിനായി ആണ്‍കുട്ടി തന്റെ അമ്മയുടെ ആഭരണങ്ങളും ആറു ലക്ഷം രൂപയും മോഷ്ടിച്ച് സ്ത്രീയ്ക്ക് നൽകി. ആഭരണങ്ങള്‍ നഷ്ടമായത് ശ്രദ്ധയിൽ പെട്ട കുട്ടിയുടെ അമ്മ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരവും ബ്ളാക്ക്മെയിൽ വിവരവും പുറത്തുവന്നത്. ഇതോടെയാണ് ഇവർ ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്ചെ. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button