മസ്കത്ത്: മിഡിലീസ്റ്റിലും ലോകത്ത് എമ്പാടും സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഒമാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യു.എന്‍ യോഗത്തില്‍ ഒമാന്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍നടന്ന 76ാമത് സെഷനില്‍ സുല്‍ത്താനേറ്റിന്റെ സ്ഥിരം പ്രതിനിധി ഡോ. മുഹമ്മദ് ബിന്‍ അവദ് അല്‍ ഹസന് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീന് വിഷയത്തില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി നീതി ഉറപ്പു വരുത്തണമെന്നും അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ഒമാന്‍ ആശ്യപ്പെട്ടു.
ഫലസ്തീന് വിഷയം ചര്‍ച്ച ചെയ്യാന്‍ ഐ ക്യരാഷ്ട്ര സഭ ആദ്യമായല്ല യോഗം ചേരുന്നത്. ഫലസ്തീന് പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രമേയങ്ങളും സമവായങ്ങളും ഉണ്ട്. എന്നിട്ടും യു.എന്‍ സ്ഥാപിതമായ 1945 മുതല്‍ അജണ്ടയിലെ പ്രധാന വിഷയങ്ങളിലൊന്നായി ഇതു മാറിയിരിക്കുന്നു.
ഫലസ്തീന് ജനതക്കെതിരായ അതിക്രമങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന കാര്യത്തിലും ഒമാന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങള്‍ മേഖലയില്‍ സമാധാനം നല്‍കില്ലെന്നും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇസ്രയേല്‍ തയാറാകാത്തതും ഫലസ്തീന് വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്ക്രിയത്വവുമാണ് ഇത്രയധികം ലംഘനങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാനകാരണം. സഹകരണത്തിന്റെ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തില്‍ സമാധാനത്തിലേക്കുള്ള ചുവടുകള്‍ വെക്കാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയാണ്.
Read Also: സിഐഎസ്എഫ് ക്യാമ്പിലേക്ക് വന്‍ ഭക്ഷണ ഓഡര്‍: കെണിയിൽ വീണ് ഹോട്ടലുടമ
എല്ലാ കക്ഷികളുടെയും താല്പര്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് മിഡിലീസ്റ്റില്‍ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒമാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ഡോ. മുഹമ്മദ് ബിന്‍ അവദ് അല്‍ ഹസന് പറഞ്ഞു.
Post Your Comments