ജിദ്ദ: സൗദി അറേബ്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തിയെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി സൗദി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read Also: വെള്ളപ്പൊക്കമുണ്ടാക്കാൻ സിൽവർ ലൈൻ പദ്ധതി എന്താ ചെക്ക് ഡാമാണോ?: മറുപടിയുമായി എ വിജയരാഘവൻ
പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പുലർത്തുകയാണ്. ജനങ്ങൾ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിക്കുന്നത്.
Read Also: ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി
Post Your Comments