Latest NewsNewsFootballSports

സന്തോഷ് ട്രോഫി: കേരളത്തിന് തകര്‍പ്പന്‍ തുടക്കം

മുംബൈ: സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തു.

കേരളത്തിനു വേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് ലക്ഷദ്വീപ് മത്സരം അവസാനിപ്പിച്ചത്.

Read Also:- മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ..!!

82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെ കേരളം നാലാം ഗോള്‍ നേടി. അനായാസമായാണ് രാജേഷ് പന്ത് വലയിലെത്തിച്ചത്. പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ അര്‍ജുന്‍ ജയരാജ് കേരളത്തിന്റെ ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോണ്ടിച്ചേരി ആന്‍ഡമാനെ നേരിടും.

shortlink

Post Your Comments


Back to top button