കൊല്ലം : തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണ മേഖലാ ഓഫീസ് സംശയനിഴലില്‍. പോലീസ് റെയ്ഡിന് പിന്നാലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ തേടി കൂടുതല്‍ പരിശോധനയ്ക്കൊരുങ്ങുകയാണ് പോലീസ്.
Read Also : വധഭീഷണികൾ കൊണ്ട് ഭയപ്പെടുത്താനാകില്ല,തന്റെ ജോലി തുടരുമെന്ന് ഗൗതം ഗംഭീർ
കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസില്‍ രഹസ്യ യോഗം നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന . ഇവിടെ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ട് ജില്ലാ ഭാരവാഹികളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന ഉണ്ടായേക്കും . മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ വന്നു പോയതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട് .
തീവ്രവാദ ബന്ധവും, സാമ്പത്തിക സ്രോതസ്സും സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ തേടിയാണ് പോലീസ് പരിശോധനയ്ക്കൊരുങ്ങുന്നത് . കരുനാഗപ്പള്ളിയിലെ പരിശോധനയില്‍ പോലീസിനെതിരെ പോപ്പുലര്‍ഫ്രണ്ടുകാര്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും , മാദ്ധ്യമ പ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷയോടെയായിരിക്കും വരും ദിവസങ്ങളിലെ പരിശോധനയെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് .
ഇന്റലിജന്‍സ് എഡിജിപിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഓഫീസിലെ മിന്നല്‍ പരിശോധന. കാരുണ്യ കേന്ദ്രത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് രഹസ്യയോഗം ചേര്‍ന്നുവെന്നും അപരിചിതരായ നിരവധി ആളുകള്‍ സ്ഥലത്തെത്തിയെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ചാരിറ്റി പ്രസ്ഥാനങ്ങളുടെ മറവില്‍ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ ശരി വയ്ക്കുന്നത് കൂടിയാണ് കരുനാഗപ്പള്ളിയിലെ പോലീസ് പരിശോധന .
Post Your Comments