ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തി സന്ദര്‍ശനത്തിന് തയ്യാറെടുത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ സുരക്ഷ നേരിട്ട് വിലയിരുത്താനും സൈനികരെ സന്ദര്‍ശിക്കാനുമാണ് അദ്ദേഹം നേരിട്ടെത്തുന്നത്. രാജസ്ഥാനിലെ ഇന്ത്യ -പാക് അതിര്‍ത്തിയിലെ ബിഎസ്എഫ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ ഒരു ദിവസം തങ്ങുന്ന അദ്ദേഹം നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ നേരിട്ട് വിലയിരുത്തും. ഡിസംബര്‍ നാലിനും അഞ്ചിനുമാണ് അമിത് ഷായുടെ സന്ദര്‍ശനം.
നാലിന് ജെയ്സാല്‍മറിലെത്തുന്ന അദ്ദേഹം അതിര്‍ത്തിയില്‍ സംരക്ഷണം നല്‍കുന്ന ബിഎസ്എഫ് സൈനികരുമായി സംവദിക്കും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബിഎസ്എഫിന്റെ നൈറ്റ് പട്രോളിങ് അടക്കം അദ്ദേഹം നേരിട്ട് പരിശോധിക്കും.
അഞ്ചിന് രാവിലെ ബിഎസ്എഫിന്റെ റെയ്സിങ് ഡേ പരിപാടിയില്‍ പങ്കെടുത്ത ശേഷമാകും അദ്ദേഹം ജയ്പൂരിലേക്ക് മടങ്ങുക. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങളും ആയുധക്കടത്ത് ശ്രമങ്ങളും വര്‍ദ്ധിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അമിത് ഷാ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നേരിട്ട് സന്ദര്‍ശനത്തിന് എത്തുന്നത്.
Post Your Comments