Latest NewsNewsTechnology

മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോ

ദില്ലി: എയടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോയും. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21% വര്‍ധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വോഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്.

ജിയോ ഫോണ്‍ പ്ലാനുകള്‍, അണ്‍ലിമിറ്റഡ് പ്ലാനുകള്‍, ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാന്‍ 155 ആയി കൂട്ടി. 149 രൂപ പ്ലാന്‍ 179 ആക്കി യും 199 രൂപ പ്ലാന്‍ 239 ആക്കിയും കൂട്ടി.

Read Also:- കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ..!!

249 രൂപ പ്ലാന്‍ 299 ആയി ഉയരും. 399 പ്ലാന്‍ 479 ആയും 444 പ്ലാന്‍ 533 രൂപ ആയും കൂട്ടി. ഒരു വര്‍ഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നല്‍കണം. ജിയോ ഫോണ്‍ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും വാലിഡിറ്റിയിൽ ജിയോ മാറ്റം വരുത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button