ഭക്ഷണത്തിൽ എണ്ണയുടെ ഉപയോ​ഗം കുറയ്ക്കാൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

എണ്ണയുടെ അമിത ഉപയോ​ഗം ഹൃദയാഘാതം, അണ്ഡാശയ അർബുദം, പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, സന്ധി വേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. എണ്ണയില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ’ വ്യക്തമാക്കുന്നു.

എണ്ണ അമിതമായി ഉപയോഗിക്കുമ്പോൾ, കൊഴുപ്പുകൾ ശരീരത്തിൽ സംഭരിക്കപ്പെടുകയും രക്തപ്രവാഹത്തെ ബാധിക്കുകയോ തടയുകയോ ചെയ്യുന്നു. മാത്രമല്ല, ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്.

Read Also  :  ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് മര്‍ദ്ദിച്ചു, പെണ്‍കുഞ്ഞ് ജനിച്ചതോടെ ഭര്‍ത്താവും ഉപേക്ഷിച്ചു: പരാതിയുമായി യുവതി

എണ്ണയുടെ ഉപയോ​ഗം കുറയ്ക്കാൻ ചെയ്യേണ്ടത്

ചിക്കൻ പോലുള്ളവ പരമാവധി ഗ്രിൽ ചെയ്തെടുക്കുക. മാത്രമല്ല, പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക.

Read Also  :  കുടുംബസ്ഥരായ പുരുഷന്മാർ കോണ്ടം ഉപയോഗിക്കുന്നില്ല, ഗർഭം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കുന്നത് പത്തിലൊരാൾ മാത്രം: പഠനം

എണ്ണയിലുള്ള ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. പകരം, ആവിയിൽ വേവിച്ച പലഹാരങ്ങൾ കഴിക്കുക.

അവശ്യ ഫാറ്റി ആസിഡുകൾ ലഭിക്കുന്നതിന് സൂര്യകാന്തി എണ്ണ, തവിട് എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ, എള്ളെണ്ണ, കടുകെണ്ണ, തുടങ്ങിയ എണ്ണകൾ ഉപയോഗിക്കുക.

 

Share
Leave a Comment