സാങ്കേതിക വിദ്യയുടെ ഉപയോഗവും വിനിമയവും സാമൂഹിക നവീകരണത്തിന് ലക്ഷ്യമാക്കിയുള്ളതാകണമെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും എംഎൽഎ യുമായ കെ. കെ. ശൈലജ. സാങ്കേതിക സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
Also Read : ഗുജറാത്ത് തീരത്ത് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം
‘സാങ്കേതിക വിദ്യയുടെ മനുഷ്യത്വപൂര്‍ണവും വിവേകപൂര്‍വവുമായ ഉപയോഗത്തിലൂടെ മാത്രമേ മികച്ച സമൂഹത്തെ സൃഷ്ടിക്കുവാനാകൂ. മാനവവിഭവശേഷി വേണ്ടുവോളമുള്ള നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്നും ദാരിദ്ര്യം നിലനില്‍ക്കുന്നു എന്നത് നാം ഗൗരവമായി കാണണമെന്നും’ കെ. കെ ശൈലജ വ്യക്തമാക്കി.
Post Your Comments