KeralaLatest NewsNews

മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിനായി വിപ്ലവം നടത്തിയ ഉത്തമനായ അച്ഛന്‍: അജിത്തിനെ പരിഹസിച്ച് പിഎസ് പ്രശാന്ത്

മര്യാദ രാമന്‍' പുരസ്‌കാരം കൊടുക്കാനും കൂടി മാധ്യമങ്ങള്‍ ശുപാര്‍ശ ചെയ്യണം.

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെ പരിഹസിച്ചും അധിക്ഷേപിച്ചും പിഎസ് പ്രശാന്ത്. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാനാണ് അജിത്ത് എന്നാണ് പ്രശാന്തിന്റെ അധിക്ഷേപം. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിനായി വിപ്ലവം നടത്തിയ ഉത്തമനായ അച്ഛനാണ് അജിത്തെന്നും പ്രശാന്ത് പരിഹസിച്ചു. പിഎസ്

‘ഇദ്ദേഹത്തെ അറിയില്ലെ..? മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിനായി വിപ്ലവം നടത്തിയ ഉത്തമനായ അച്ഛന്‍. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാന്‍. ഇദ്ദേഹത്തിന്. ‘മര്യാദ രാമന്‍’ പുരസ്‌കാരം കൊടുക്കാനും കൂടി മാധ്യമങ്ങള്‍ ശുപാര്‍ശ ചെയ്യണം’- പ്രശാന്ത് പറഞ്ഞു.

Read Also: ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിച്ചു: ബ്രഹ്മോസ് അടക്കമുള്ള അത്യാധുനിക മിസൈലുകളും കപ്പലില്‍

അതേസമയം, ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തി. ‘ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ല. ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ട്’- ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button