വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ടിപ്പത്തിരി പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും എല്ലാം മികച്ചതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍- അരക്കിലോ എല്ലില്ലാത്തത്
മുട്ട -നാലെണ്ണം സവാള- മൂന്നെണ്ണം
പച്ചമുളക് – മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരുസ്പൂണ്‍
മൈദ – ഒരു കപ്പ്
കുരുമുളക് പൊടി- അല്‍പം
ഉപ്പ് – പാകത്തിന്
ഗരംമസാല- അര ടീസ്പൂണ്‍
ചിക്കന്‍ മസാല- അര ടീസ്പൂണ്‍
പാല്‍ – അരക്കപ്പ്
Read Also : ലക്ഷ്മീദേവി കുടികൊള്ളുന്ന 5 പുണ്യസ്ഥലങ്ങള്‍ ഏതാണെന്നറിയണ്ടേ… ഇവ പരിപാലിച്ചാൽ ഐശ്വര്യം
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് പിച്ചിയിടുക. പിന്നീട് ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് ബ്രൗണ്‍ നിറത്തിലാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ്, അരസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ്, ഗരംമസാല, ചിക്കന്‍ മസാ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ചൂടാക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നല്ലതുപോലെ മിക്‌സ് ആയിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാം.
ചട്ടിപത്തിരിക്കായി മൈദ പാല്‍ അല്‍പം ഒഴിച്ച് നല്ലതുപോലെ കുഴക്കണം. പിന്നീട് ഒരു പാത്രത്തില്‍ ബാക്കിയുള്ള പാലും മുട്ടയും കുരുമുളക് പൊടിയും ഉപ്പും മിക്‌സ് ചെയ്ത് ബീറ്റ് ചെയ്ത് വെക്കണം. ചട്ടിപ്പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ എണ്ണ തടവി അടുപ്പില്‍ വെക്കണം. ശേഷം നമ്മള്‍ പരത്തിയെടുത്ത ചപ്പാത്തിക്ക് മുകളില്‍ അല്‍പം അടിച്ച് വെച്ചിരിക്കുന്ന മുട്ട തടവണം. ഇത് ചൂടായ ചട്ടിയിലേക്ക് വെക്കുകയും ഇതിന് മുകളിലേക്ക് നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചിക്കന്‍ മസാല ചേര്‍ക്കുകയും വേണം. ഇങ്ങനെ ചെയ്തതിന് ശേഷം ഇതിന് മുകളിലേക്ക് മറ്റൊരു ചപ്പാത്തി വെക്കണം. പിന്നീട് ഇതിന് മുകളിലും മുട്ട ഒഴിക്കാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് സൈഡു നല്ലതുപോലെ വേവിച്ചെടുക്കണം. ചട്ടിപ്പത്തിരി റെഡി.
Post Your Comments