ലക്നൗ: വിദ്യാര്‍ഥിനികള്‍ക്ക് ചില മരുന്നുകള്‍ നല്‍കിയശേഷം അവരെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അദ്ധ്യാപകൻ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി വിദ്യാർത്ഥി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ കോളേജ് വിദ്യാര്‍ഥിനിയാണ് തന്റെ കോളേജിലെ ഗണിതാധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അധ്യാപകന് സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്നും പരാതി.
ചില മരുന്നുകള്‍ നല്‍കിയശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി അധ്യാപകൻ പീഡിപ്പിക്കുകയാണെന്നും പരാതിയിൽ വിദ്യാര്‍ഥിനി ആരോപിക്കുന്നു. പരാതിയ്ക്ക് പിന്നാലെ ഒളിവില്‍ പോയ അധ്യാപകന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
read also: വീണ്ടും മോദി സര്‍ക്കാരിന്റെ ജനകീയ തീരുമാനം, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭക്ഷണ പദ്ധതി നീട്ടി
താനും സുഹൃത്തും അധ്യാപകന്റെ വീട്ടില്‍പോയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടര്‍ന്നുവരികയാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. മരുന്നുകള്‍ നല്കിയ ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന അധ്യാപകന്, ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറാറുണ്ടെന്നും അധ്യാപകന്റെ വീട്ടില്‍ സെക്സ് ടോയികളുണ്ടെന്നും കോളേജ് മാനേജ്മെന്റുമായി അടുത്തബന്ധമുള്ളയാളാണ് അധ്യാപകനെന്നും വിദ്യാര്‍ഥിനിയുടെ പരാതിയിൽ പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments