Latest NewsSaudi ArabiaNewsGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 38 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 32 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ചൊവ്വാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഇത് അനുപമയുടെ സമര വിജയം, ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിജയം: ഹരീഷ് പേരടി

5,49,556 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,672 പേർ രോഗമുക്തി നേടി. 8,827 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 50 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം? റഹീമിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button