
ദുബായ് : ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് വിലയിരുത്താവുന്ന രാജ്യമാണ് യുഎഇ. ഏറെ കാലമായി അകല്‍ച്ചയില്‍ കഴിയുന്ന തുര്‍ക്കിയുമായി യുഎഇ അടുക്കുകയാണ്. ഇതോടെ തങ്ങളുടെ രാഷ്ട്രീയ നയങ്ങള്‍ പൊളിച്ചെഴുതുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ പ്രസിഡന്റ് ഉര്‍ദുഗാനുമായി യുഎഇ കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായി അല്‍ നഹ്യാന്‍ ചര്‍ച്ച നടത്തും. ചര്‍ച്ച ഗള്‍ഫ്-അറബ് ലോകത്തെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also : ദേശീയ ദിനം: പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദ് അങ്കാറയിലെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ബന്ധം ശക്തമാക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളാണ് ഇനി നടക്കാന്‍ പോകുന്നത്. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് തുര്‍ക്കി ഭരണകൂടവും യുഎഇ വാര്‍ത്താ ഏജന്‍സിയും അറിയിച്ചു.
അകല്‍ച്ചയും വെറുപ്പും ഒഴിവാക്കി മുന്നോട്ട് പോകാമെന്നതാണ് യുഎഇയുടെ നയം. അറബ് ലോകത്ത് ഇസ്രയേലുമായി സഹകരിച്ചത് യുഎഇ മാത്രമാണ്. ഇതിനൊപ്പം ഇറാനുമായി ചര്‍ച്ച നടത്താനുള്ള എല്ലാ ഒരുക്കങ്ങളും യുഎഇ നടത്തുന്നുണ്ട്. പല കാര്യങ്ങളിലും ഭിന്നതയിലുള്ള രാജ്യങ്ങളാണ് യുഎഇയും ഇറാനും. എന്നാല്‍, പ്രശ്നങ്ങളില്‍ സമവായത്തിന്റെ പാത സ്വീകരിക്കാമെന്നാണ് യുഎഇയുടെ നിലപാട്.
Post Your Comments