Latest NewsNewsIndia

20 കമ്പനികള്‍ സര്‍ക്കാരുമായി 24,000 കോടി രൂപയുടെ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു: വിവിധ രാജ്യങ്ങളില്‍ റോഡ്ഷോകള്‍ നടത്തും

ബറൂച്ച്‌ ജില്ലയില്‍ 2000 കോടി രൂപ നിക്ഷേപിക്കാനും 3500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഗുജറാത്ത് സര്‍ക്കാരുമായി കളര്‍ടെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പുവച്ചു.

ഗാന്ധിനഗര്‍: 2022 ജനുവരി 10 മുതല്‍ 12 വരെ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള സംഗമത്തിന് (വിജിജിഎസ്) മുന്നോടിയായി 20 കമ്പനികള്‍ ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്തെ വികസനത്തിന് പ്രാരംഭഘട്ടമെന്ന നിലയിൽ 3500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ധാരണാപത്ര പ്രകാരം നിക്ഷേപങ്ങളുടെ ആകെ മൂല്യം 24,185 കോടി രൂപയാണ്.

സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത് ആറ് ലിസ്റ്റഡ് കമ്പനികളാണ്. കിരി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മേഘ്മണി ഓര്‍ഗാനിക്സ്, മേഘ്മണി ഫൈന്‍ചെം ലിമിറ്റഡ്, ബോറോസില്‍ റിന്യൂവബിള്‍സ് ആന്‍ഡ് ബോറോസില്‍ ലിമിറ്റഡ്, കെഇഐ ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു. ലിസ്റ്റ് ചെയ്ത കമ്പനികള്‍ നടത്തിയ മൊത്തം നിക്ഷേപം 8500 കോടിയാണ്. കൂടാതെ, ഇന്‍ഡോ ഏഷ്യ കോപ്പര്‍ ലിമിറ്റഡ് അംറേലി ജില്ലയില്‍ ഒരു ചെമ്പ് സ്‌മെല്‍ട്ടറിനും വളം സമുച്ചയത്തിനും വേണ്ടി 8500 കോടി നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Read Also: ഡിജെ പാർട്ടിയുടെ ഹാർഡ് ഡിസ്ക്ക് കായലിൽ തന്നെ: സൈജു തങ്കച്ചന്റെ വാഹനം കസ്റ്റഡിയിലെടുത്തു

ബറൂച്ച്‌ ജില്ലയില്‍ 2000 കോടി രൂപ നിക്ഷേപിക്കാനും 3500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഗുജറാത്ത് സര്‍ക്കാരുമായി കളര്‍ടെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ധാരണാപത്രം ഒപ്പുവച്ചു. 2023 മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021നും 2023നും ഇടയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 1,595.22 കോടി രൂപ നിക്ഷേപിക്കുകയും ഡിപ്പോ-ടെര്‍മിനല്‍ നവീകരണം, എല്‍പിജി പ്ലാന്റുകളുടെ ഓട്ടോമേഷന്‍ തുടങ്ങിയവയിലായി 5,760 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കിരി ഇന്‍ഡസ്ട്രീസ് 2900 കോടി രൂപ നിക്ഷേപിക്കുകയും ദഹേജ് കോംപ്ലക്സില്‍ 1100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മേഘ്മണി ഗ്രൂപ്പ് ദഹേജിലും സാനന്ദിലും 2600 രൂപ നിക്ഷേപിക്കും.

shortlink

Post Your Comments


Back to top button