തിരുവനന്തപുരം : ഹോട്ടലുകളിൽ ഹലാൽ ബോർഡ് വയ്ക്കുന്നതിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഹോട്ടലുകളിൽ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാൽ പോരേയെന്നും എന്തിനാണ് ഹലാൽ ബോർഡുകൾ വയ്ക്കുന്നതെന്നും ഹസൻ ചോദിച്ചു. ഹലാലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് ഹസനും ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
Read Also : കുടുംബ വഴക്ക്: ഷൊര്‍ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി, ഭാര്യ ഗുരുതരാവസ്ഥയില്‍
എന്നാൽ, ഹലാൽ വിവാദം കേരളത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആർഎസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.
Post Your Comments