Latest NewsKeralaIndia

തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തതോടെ കേരളത്തിന് ഇരട്ടിഗുണം: പാര്‍ക്കിംഗ് ഫീസും ടിക്കറ്റ് ചാർജുമടക്കം കുറച്ചു

ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. നേരത്തേ വാഹനങ്ങള്‍ വിമാനത്താവളത്തിലേക്ക് കയറ്റാന്‍ എന്‍ട്രി ടിക്കറ്റെടുക്കണമായിരുന്നു. 15 മിനിറ്റ് കഴിഞ്ഞാല്‍ 85രൂപ തിരിച്ചിറങ്ങുമ്പോള്‍ അടയ്ക്കണം.

ഇപ്പോള്‍ എന്‍ട്രി ടിക്കറ്റ് പൂര്‍ണമായും ഒഴിവാക്കി. പാര്‍ക്കിംഗ് ഏരിയയില്‍ കയറിയാല്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി. 30രൂപയാണ് മിനിമം തുക. അതിനുശേഷം മണിക്കൂര്‍ കണക്കാക്കി പണം ഈടാക്കും. കരിപ്പൂരില്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ മൂന്നുമിനിറ്റ് സമയമാണ് എയര്‍പോര്‍ട്ട് അതോറിട്ടി അനുവദിച്ചിട്ടുള്ളത്. ടെര്‍മിനലിനു മുന്നില്‍ നിറുത്തിയ വാഹനങ്ങള്‍ മൂന്നു മിനിറ്റിനകം മാറ്റിയില്ലെങ്കില്‍ 500രൂപ പിഴയും ഈടാക്കും.

2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ലെമിംഗ് ഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ തുറക്കുന്നത്. ലോക നിലവാരത്തില്‍ ഷോപ്പ് പുതുക്കിപ്പണിയുകയാണിപ്പോള്‍. നിലവിലെ ഷോപ്പിന് പുറമെ വിശാലമായ പുതിയ ഷോപ്പുകളും തുറക്കാന്‍ ആലോചനയുണ്ട്. തിരുവനന്തപുരം വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെ തുടര്‍ന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിന് താഴുവീണത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button