KeralaLatest NewsNews

രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ‘തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ കാലാവധിയായവരുടെ വിവരം ശേഖരിക്കണം. അത്തരക്കാരെ കണ്ടെത്തി വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കണമെന്ന്’ അദ്ദേഹം പറഞ്ഞു.

Read Also: കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്‍

‘ജില്ലാ കളക്ടർമാർ, ജില്ലാ ചുമലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെ വിളിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡ്തല സമിതികളും മറ്റ് വകുപ്പുകളും ചേർന്ന് ആവശ്യമായ നടപടികൾ എടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കാൻ ശ്രദ്ധിക്കണമെന്ന്’ അദ്ദേഹം ആവശ്യപ്പെട്ടു.

‘സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവ ആവശ്യമെങ്കിൽ മാത്രം നില നിർത്തിയാൽ മതിയെന്ന് യോഗം തീരുമാനിച്ചു. സ്‌കൂളുകളിൽ കോവിഡ് ബാധ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തീകരിക്കാനും’ മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

Read Also: ‘രഞ്ജുവിന് സുന്ദരികളായതും വിദ്യാഭ്യാസം ഉള്ളതുമായ മക്കളെ മാത്രമേ വേണ്ടു’: ആരോപണങ്ങൾക്ക് മറുപടിയുമായി രഞ്ജു രഞ്ജിമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button