Latest NewsCarsNewsAutomobile

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഫെയ്‌സ്‌ലിഫ്റ്റ് ഡിസംബറിൽ ഇന്ത്യയില്‍ അവതരിപ്പിക്കും

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യ 2021 ടിഗ്വാൻ പ്രീമിയം എസ്‍യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് 2021 ഡിസംബർ 7 ന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കും. ഫോക്‌സ്‌വാഗൺ ഇന്ത്യ അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോക്സ് വാഗണ്‍ ഇന്ത്യ 2.0 സ്ട്രാറ്റജിയുടെ ഭാഗമായാണ് വാഹനം വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ച നാല് എസ്‌യുവികളിൽ ഒന്നാണ് ഈ ഫെയ്‌സ്‌ലിഫ്റ്റഡ് അഞ്ച് സീറ്റർ എസ്‌യുവി. വാഹനം ഉടന്‍ ഇന്ത്യൻ ഷോറൂമുകളിൽ എത്താൻ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഇന്ത്യയില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു ടിഗ്വാന്‍. കഴിഞ്ഞ വര്‍ഷം ടിഗ്വാന്‍ ഓള്‍സ്‌പേസ് എന്ന 7 സീറ്റര്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോഴാണ് ടിഗ്വാന്‍ 5 സീറ്റര്‍ നിര്‍ത്തിയത്. ഫേസ്‌ലിഫ്റ്റ് ചെയ്ത ടിഗ്വാന്‍ എസ്‌യുവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Read Also:- വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല..!!

2021 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യും. വാഹനത്തിന്‍റെ വില മത്സരാധിഷ്‍ഠിതമായി നിലനിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗാമായണ് ഇന്ത്യയിൽ മിവാഹനത്തെ പ്രാദേശികമായി കൂട്ടിച്ചേർക്കാൻ കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 26 ലക്ഷം മുതല്‍ 29 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് കോംപസ് മോഡലുകളുടെ പെട്രോള്‍ വേരിയന്റുകള്‍, സിട്രോൺ സി 5 എയർക്രോസ് തുടങ്ങിയവരായിരിക്കും എതിരാളികള്‍.

shortlink

Post Your Comments


Back to top button