Latest NewsNewsIndia

കുളിപ്പിച്ചപ്പോൾ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ കൈ പൊട്ടി: പൊട്ടിയ വിഗ്രഹവുമായി പൂജാരി ആശുപത്രിയില്‍

കഴിഞ്ഞ ദിവസം രാവിലെ കുളിപ്പിക്കുമ്പോഴാണ് വിഗ്രഹത്തിന്റെ കൈ പൊട്ടിയത്

ലഖ്‌നൗ: ക്ഷേത്രത്തിലെ പൂജാ വിഗ്രഹത്തിന്റെ കൈ പൊട്ടിയതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച്‌ പൂജാരി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. അര്‍ജുന്‍ നഗറിലെ ഖേരി മോഡിലുള്ള പത്വാരി ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തിനാണ് പൊട്ടൽ ഉണ്ടായത്. ഇതിനെ തുടർന്ന് പൂജാരി ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്ക് പൊട്ടിയ കൃഷ്ണ വിഗ്രഹവുമായി എത്തി. ഡോക്ടര്‍ വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടു.

read also: യുവതിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്നു: ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതി മുസഫറലി പിടിയിൽ

‘കഴിഞ്ഞ ദിവസം രാവിലെ കുളിപ്പിക്കുമ്പോഴാണ് വിഗ്രഹത്തിന്റെ കൈ പൊട്ടിയത്. സംഭവത്തെ തുടര്‍ന്ന് താന്‍ നിരാശനായി. വിഗ്രഹവുമായി തനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. സങ്കടം സഹിക്ക വയ്യാതെ ചികിത്സക്കായി ആശുപത്രിയിലേക്ക് പോയി’ -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. തന്റെ അപേക്ഷ ആദ്യം ആശുപത്രി അധികൃതര്‍ സ്വീകരിച്ചില്ലെന്നും ഒടുവില്‍ താൻ പൊട്ടിക്കരഞ്ഞപ്പോഴാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button