KeralaLatest NewsNews

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന ഒ ബി സി വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തു പഠിക്കുന്ന ഒ ബി സി വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ്. സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

Read Also: ‘ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങും‘: സംയുക്ത പ്രസ്താവനയിറക്കി ഇന്ത്യയും ഫ്രാൻസും: പാകിസ്ഥാന് വിമർശനം

കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും. ഡിസംബർ 10 നാണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ്: 0474-2914417, എറണാകുളം മേഖലാ ഓഫീസ്: 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്: 0495-2377786.

Read Also: പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ല: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button