![](/wp-content/uploads/2021/11/hiii.jpg)
ന്യൂഡൽഹി: പ്രകോപനങ്ങള്‍ക്ക് ഇന്ത്യ തക്ക മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒരിഞ്ച് ഭൂമിയും കയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read : ക്രിപ്റ്റോ കറന്‍സിയുടെ ദുരുപയോഗം തടയും, ഡിജിറ്റല്‍ വിപ്ലവവത്തിന്റെ വെല്ലുവിളികൾ നേരിടും: പ്രധാനമന്ത്രി
ഇന്ത്യ ആരുടെ ഭൂമിയും അതിക്രമിച്ച് കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങള്‍ക്ക് രാജ്യം തക്ക മറുപടി നല്‍കിയിട്ടുണ്ട്’– അദ്ദേഹം പറഞ്ഞു. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ക്കൊപ്പം, 2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചവരുടെയും പേരുകള്‍ ചേര്‍ത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്.
Post Your Comments