ന്യൂഡല്‍ഹി:ചിരിയിലൂടെ ചോദ്യങ്ങള്‍ ചോദിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്മാര്ക്ക് ആരാധകർ ഏറെയാണ്. അമേരിക്കയില്‍ നടത്തിയ സ്റ്റാന്‍ഡ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയ ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസ് വിവാദത്തിൽ .
read also:ഇന്ത്യയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്, ഇന്ത്യാവിരുദ്ധ പ്രകടനം തളളിക്കളഞ്ഞ് മാലി സര്‍ക്കാര്‍
ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമര്‍ശിച്ച് വീര്‍ ദാസ് സംസാരിക്കുന്നതിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ ശക്തമായ രീതിയിൽ സൈബർ ആക്രമണം നടക്കുകയാണ്. പരിപാടിയിൽ ‘ രാവിലെ സ്ത്രീകളെ പൂജിക്കും രാത്രി അവരെ കൂട്ടമാനഭംഗം ചെയ്യും..’ എന്ന് അദ്ദേഹം പറയുന്ന വീഡിയോയുടെ ഭാഗമാണ് വൈറൽ ആയത്. രാജ്യത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി നടനെതിരെ മുംബൈ പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്തിരിക്കുകയാണ് പോലീസ്.
സോഷ്യല്‍ മീഡിയയിലൂടെ വീര്‍ ദാസിന് എതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടത്തുന്നത്.
Post Your Comments