ഭോപ്പാല്‍: ആമസോണ്‍ വഴി കഞ്ചാവ് കച്ചവടം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആമസോണിന്റെ പ്രാദേശിക എക്സിക്യൂട്ടിവുകളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Also Read : ഇൻഡിഗോ എയർലൈൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മധുര തുളസിയെന്ന വ്യാജനേയാണ് ആമസോണിലൂടെ കഞ്ചാവ് വിതരണം ചെയ്തിരുന്നതും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതും. 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
കഞ്ചാവും, പുകയിലയും ഉൾപ്പെടെ നിരോധിത വസ്തുക്കളുടെ വില്‍പ്പനയ്ക്കായി എങ്ങനെയാണ് ആമസോണ്‍ ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആമസോണ്‍ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് സിംഗ് പറഞ്ഞു.
Post Your Comments