രോഗങ്ങളുടെ കാലമാണ് മഴക്കാലം. മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഡെങ്കിപനി, ചിക്കുന്‍ഗുനിയ, മലേറിയ , കോളറ, ടൈഫോയ്ഡ്, വയറിളക്കം, വൈറല്‍ പനി, ജലദോഷം ഇങ്ങനെ നിരവധി അസുഖങ്ങള്‍ ഈ സമയത്ത് പിടിപെടാം.
മഴക്കാലത്ത് ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്. അവയൊക്കെ അകറ്റി നിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പാചകം ചെയ്യുന്നതിനു മുമ്പായി എല്ലാ ഭക്ഷണ സാധനങ്ങളും നല്ലവണ്ണം കഴുകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. പാചകം ചെയ്യാന്‍ ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കുക.
Read Also : നല്ല ഉറക്കം കിട്ടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
എപ്പോഴും ചൂടു വെള്ളം തന്നെ കുടിക്കാന്‍ ശ്രമിക്കുക. വെള്ളം തിളപ്പിക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ, മഴക്കാല ഈര്‍പ്പം നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
മഴക്കാലത്ത് രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെ കൂടുതല്‍ ആയതിനാല്‍, പുറത്ത് നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. വീട്ടില്‍ നിന്ന് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.
രാത്രിയില്‍ വേഗത്തിൽ ദഹിക്കാന്‍ പറ്റുന്നതായ ഭക്ഷണങ്ങള്‍ കഴിക്കുക. ദഹിക്കാന്‍ പ്രയാസമുള്ളതും എണ്ണ ചേര്‍ത്തതും മാംസാഹാരവും രാത്രി ഒഴിവാക്കുന്നതും നല്ലതാണ്.
Post Your Comments