റിയാദ്: ലെബനനുമായി നിലവിലെ സാഹചര്യത്തിൽ വീണ്ടും ബന്ധം പുതുക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് സൗദി അറേബ്യ. ലെബനനുമായുള്ള എല്ലാ ഔദ്യോഗിക ബന്ധവും ഉപേക്ഷിച്ചതിനു പിന്നാലെയാണ് സൗദി ഭരണ നേതൃത്വത്തിന്റെ പ്രതികരണം. ഇറാൻ പിന്തുണയുള്ള ഹിസ്ബൊള്ള ഗ്രൂപ്പിന്റെ വിഷലിപ്തമായ സ്വാധീനത്തെ ലെബനൻ രാഷ്ട്രീയം എതിർക്കാത്തിടത്തോളം സൗദി-ലെബനൻ ബന്ധം കൊണ്ട് ഒരു കാര്യവുമില്ലെന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പ്രതികരിച്ചത്. സൗദിയുമായുള്ള നയതന്ത്ര ബന്ധം തങ്ങൾക്ക് പ്രധാനപ്പെട്ടതാണെന്ന് ലെബനൻ സർക്കാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ലെബനനുമായുള്ള അകൽച്ച അടുത്തൊന്നും സൗദി മാറ്റില്ലെന്നാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. സാമ്പത്തിക രംഗം പാടെ തകർന്ന ലെബനനെ സംബന്ധിച്ച് സൗദിയുടെ അകൽച്ച കാര്യമായി ബാധിക്കും.
യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ലെബനീസ് മന്ത്രി ജോര്‍ജ് കോര്‍ദാഹി സംസാരിച്ചതാണ് വിവാദത്തിന് കാരണമായത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ സൗദിക്കെതിരെ വിമര്‍ശനവും ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് ഹൂതികള്‍ ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒരു മാസം മുമ്പ് നടത്തിയ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം.
Read Also: സൈനികരോടുള്ള ആദരവ്: ഫ്രഞ്ച് പതാകയുട നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍
ഈ അഭിമുഖത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സൗദി നടപടിയെടുക്കുകയായിരുന്നു. മുന്‍ ടെലിവിഷന്‍ അവതാരകനാണ് ജോര്‍ജ് കോര്‍ദാഹി. സര്‍ക്കാരിന്റെ ഭാഗമാവുന്നതിന് മുമ്പ് നടത്തിയ നടത്തിയ വ്യക്തിപരമായ അഭിപ്രായ പ്രകടനമായിരുന്നു ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. സൗദിയുടെ നടപടിയില്‍ ഖേദമുണ്ടെന്ന് ലെബനന് പ്രധാനമന്ത്രി പ്രതികരിച്ചു. ലെബനനും സൗദിയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളാവുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. ലെബനീസ് സര്‍ക്കാരില്‍ സൗദിക്ക് സ്വാധീനമുണ്ടെങ്കിലും നിലവില്‍ ഇറാന് പിന്തുണയുള്ള ഹിസ്ബൊള്ള ഗ്രൂപ്പിനാണ് ഭരണത്തിലും ജനങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സ്വാധീനം. ഇതാണ് സൗദിയെ ചൊടിപ്പിക്കുന്നത്.
Post Your Comments