USALatest NewsNewsIndiaInternational

ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറ്റവും കുറവ്, വിവാഹിതർക്കിടയിലെ ആത്മഹത്യ ഏറ്റവും കൂടുതൽ: റിപ്പോർട്ട്

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ വേൾഡ് വിമെൻ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്. 2020 -ലെ കണക്കുകൾ പ്രകാരം 45-49 പ്രായപരിധിയിലുള്ള ദമ്പതികളിൽ വിവാഹമോചന നിരക്കുകൾ ലോകത്തിൽ ഏറ്റവും കുറവ് ഇന്ത്യയിലാണ്,

അതേസമയം, ഇന്ത്യയിൽ വിവാഹിതരെല്ലാം സംതൃപ്തരാണ് എന്ന് ഈ കണക്കുകൾ കൊണ്ട് അർത്ഥമാക്കാൻ കഴിയില്ല. നാഷണൽ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, വിവാഹത്തിലെ അസ്വാരസ്യങ്ങൾ കാരണം 2016 നും 2020 നുമിടയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത് 37,591 പേരാണ് (ദിവസം 20 ലേറെ ആത്മഹത്യകൾ). ഇത്തിൽ 2,688 പേർ പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരിൽ ജീവനൊടുക്കിയപ്പോൾ ബാക്കിയുള്ളതെല്ലാം തന്നെ അസംതൃപ്തമായ ദാമ്പത്യത്തിന്റെ പേരിൽ വിവാഹത്തിൽ തുടരവേ ആത്മഹത്യ ചെയ്തിട്ടുള്ളവയാണ്.

തെരുവുനായ്ക്കളുടെ വിളയാട്ടം : 50 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

വിവാഹത്തിൽ തുടരവേ ആത്മഹത്യ ചെയ്തവരുടെ എണ്ണം, വിവാഹമോചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയോളമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 21,570 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ ഇതേ കാലയളവിൽ 16,021 പുരുഷന്മാർ മാത്രമാണ് വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി ആത്മഹത്യാ ചെയ്തിട്ടുള്ളത്.

വിവാഹ ജീവിതത്തിലെ ആത്മഹത്യകളുടെ പ്രധാന കാരണണം സ്ത്രീധന പീഡനം ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 10,282 ആത്മഹത്യകളാണ് സ്ത്രീധന പീഡനത്തിന്റെ പേരിൽ നടന്നിട്ടുള്ളത്. സ്വരച്ചേർച്ചയില്ലായ്മ 10,584 പേരുടെ ആത്മഹത്യയ്ക്ക് കാരണമായി. മറ്റൊരു കാരണം പങ്കാളിയുടെ വിവാഹേതര ബന്ധങ്ങളാണ്. വാർഷിക കണക്കെടുത്താൽ മൂന്നിലൊന്ന് ആത്മഹത്യകളും സ്ത്രീധനപീഡനത്തിന്റെ പേരിൽ നടക്കുന്നവയാനിന്നും അഞ്ചിലൊന്ന് സ്വരച്ചേർച്ചയില്ലായ്‌ക കൊണ്ടും, അഞ്ചിലൊന്ന് വിവാഹേതര ബന്ധങ്ങൾ കാരണവും നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവാഹാനന്തരം വേണ്ടത്ര കൗൺസിലിംഗ് സൗകര്യങ്ങൾ രാജ്യത്ത് ലഭ്യമല്ലാത്തതാണ് ആത്മഹത്യകൾ പെരുകാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button