റിയാദ്: സൗദി അറേബ്യയിൽ പൊതു, സ്വകാര്യ മേഖലകളിലെ 92.5 ശതമാനത്തിൽ പരം ജീവനക്കാർ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
അറേബ്യയിലെ പൊതു മേഖലാ സ്ഥാപനങ്ങളിലെ 95.5 ശതമാനം ജീവനക്കാരും രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണമെന്ന വ്യവസ്ഥ പാലിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിന്റെയും, ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ആദ്യ ഡോസ് വാക്സിനെടുത്തവർ എത്രയും വേഗം രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു. കോവിഡ് വൈറസ് വകഭേദങ്ങൾക്കെതിരെ രോഗപ്രതിരോധ ശേഷി നേടുന്നതിന് ഒരു ഡോസ് വാക്സിൻ മതിയാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂർത്തിയാക്കിയവർ കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Read Also: എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല: വിഡി സതീശൻ
Post Your Comments