ബീജിംഗ്: ചൈനയിൽ വിവാഹ നിരക്ക് ഗണ്യമായി കുറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ് ഈ വർഷം ഇതുവരെയുള്ള വിവാഹങ്ങളുടെ എണ്ണം. കൊവിഡ് വ്യാപനം വിവാഹ നിരക്ക് കുറയാനുള്ള ഒരു വലിയ കാര്യമായി പരിഗണിക്കപ്പെടുന്നു.
രാജ്യത്തെ 43 ശതമാനം സ്ത്രീകളും വിവാഹം കഴിക്കാൻ താത്പര്യം ഇല്ലാത്തവരോ വിവാഹത്തിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം പറയാൻ കഴിയാത്തവരോ ആണ്. സമ്പന്ന നഗരങ്ങളിലെ യുവാക്കളിൽ ഭൂരിഭാഗം പേരും ഒറ്റയ്ക്കുള്ള ജീവിതം ഇഷ്ടപ്പെടുന്നവരാണെന്നും വാർത്താ ഏജൻസി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക പുരോഗതി ഉണ്ടാകുന്തോറും ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം ചൈനയിൽ വർദ്ധിക്കുകയാണ്. 1995നും 2009നും ഇടയിൽ ജനിച്ച യുവാക്കളിൽ ഭൂരിഭാഗം പേരും വിവാഹം ഒരു അനിവാര്യതയായി കാണുന്നതെ ഇല്ലെന്നും സർവേയിൽ നിന്നും വ്യക്തമാകുന്നു.
Post Your Comments