സിഡ്‌നി: രാജ്യത്ത് കോവിഡ് വാക്സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. രോഗം വീണ്ടും അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലിക്ക് പോകാനും ഭക്ഷണം വാങ്ങാനും മാത്രമാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി. യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങളാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
89 ലക്ഷമാണ് ഇവിടത്തെ ജനസംഖ്യ. ഇതില്‍ 20 ലക്ഷം പേര്‍ വാക്‌സിന്‍ എടുത്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. പത്തു ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ എന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലന്‍ബര്‍ഗ് അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ െപാലീസുകാരെ രംഗത്തിറക്കിയതായി അദ്ദേഹം അറിയിച്ചു. വാക്‌സിന്‍ എടുക്കാതെ പുറത്തിറങ്ങുന്നവര്‍ 1450 യൂറോ (1.23 ലക്ഷം രൂപ) പിഴ അടക്കേണ്ടിവരുമെന്നും ചാന്‍സലര്‍ അറിയിച്ചു.
യൂറോപ്പില്‍ ഏറ്റവും കുറച്ചുമാത്രം വാക്‌സിനേഷന്‍ നടന്ന രാജ്യമാണ് ഓസ്ട്രിയ. അടുത്ത കാലത്തായി ഇവിടെ കൊവിഡ് രോഗവ്യാപനം ശക്തമായിട്ടുണ്ട്. 11,522 പുതിയ കേസുകളാണ് ഞായറാഴ്ച മാത്രം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇത് 8,554 ആയിരുന്നു.
Post Your Comments