ബീജിംഗ്: ജനസംഖ്യ കൂട്ടാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനം നിലനിൽക്കെ ചൈനയിൽ വിവാഹ നിരക്ക് ഗണ്യമായി കുറയുന്നു. 2021 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഈ വർഷം വിവാഹിഹരായ ദമ്പതികളുടെ എണ്ണം 1.72 മില്ല്യൺ മാത്രമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്.
Also Read: ഇക്വഡോർ ജയിലിൽ കലാപം: 68 മരണം
കൊവിഡ് വ്യാപനം വിവാഹ നിരക്ക് കുറയാനുള്ള ഒരു കാരണമായി കണക്കാക്കപ്പെടുന്നു. എന്നാൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചാൽ ചൈനീസ് സർക്കാർ നൽകുമെന്ന് പറയുന്ന പാരിതോഷികങ്ങളിൽ വിശ്വാസമില്ലാത്തതും വിവാഹ നിരക്ക് ഉയരാതെ നിൽക്കുന്നതിന് കാരണമാകുന്നു എന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
1995നും 2009നും ഇടയിൽ ജനിച്ച യുവാക്കളിൽ സർവേയിൽ പങ്കെടുത്ത 3000 പേരിൽ 34 ശതമാനം പേരും ജീവിത പങ്കാളി ഒരു അനിവാര്യതയായി കാണുന്നില്ലെന്ന് അഭിപ്രായമുള്ളവരാണ്. രാജ്യത്തെ 43 ശതമാനം സ്ത്രീകളും വിവാഹം കഴിക്കാൻ താത്പര്യം ഇല്ലാത്തവരോ വിവാഹത്തിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം പറയാൻ കഴിയാത്തവരോ ആണ്. സമ്പന്ന നഗരങ്ങളിലെ യുവാക്കളിൽ ഭൂരിഭാഗം പേരും ഒറ്റയ്ക്കുള്ള ജീവിതം ഇഷ്ടപ്പെടുന്നവരാണെന്നും സർവേയിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക പുരോഗതി ഉണ്ടാകുന്തോറും ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണവും കൂടുന്നത് കൗതുകകരമാണ്.
Post Your Comments