മലപ്പുറം: വിട്ടുമാറാത്ത വയറ്‌വേദനയ്ക്കും പുറം വേദനയ്ക്കും ചികിത്സ തേടിയെത്തിയ 21 കാരിയെ ഓര്‍ത്തോ ഡോക്ടര്‍ ലൈംഗിക പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതോടെ ഡോക്ടറെ ആശുപത്രിയില്‍ നിന്നും പുറത്താക്കി. മലപ്പുറം ജില്ലയിലെ പ്രമുഖ ആശുപത്രിയിലെ ഡോകടര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം യുവതി പരാതിയുമായി രംഗത്ത് എത്തിയത്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം വലിയ ചര്‍ച്ചയായതോടെ ആശുപത്രി മാനേജ്‌മെന്റ് ഉടന്‍ യോഗംചേര്‍ന്ന് ഡോക്ടറെ പിരിച്ചുവിടുകയായിരുന്നു.
Read Also : പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു: കൊലയ്ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ആരോപണം
സംഭവത്തില്‍ യുവതിയും വീട്ടുകാരും ആശുപത്രി അധികൃതര്‍ക്കു രേഖാമൂലം നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുകയോ പരാതി പൊലീസിന് കൈമാറുകയോ ചെയ്തിരുന്നില്ല. ഇതോടെ ഡോക്ടര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കളും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
അതേസമയം രാഷ്ട്രീയപരമായും സംഘടനാപരമായും വലിയ സ്വാധീനമുള്ള ആരോപണ വിധേയനായ ഡോക്ടര്‍ ഏതു വിധേനയും തിരിച്ചു കയറാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. വിഷയത്തില്‍ പരാതി ലഭ്യമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നു മലപ്പുറം പൊലീസ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് ഡോക്ടറുടെയും ആശുപത്രിയുടേയും പേരു വിവരണങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കും. ആരോപണ വിധേയനായ ഓര്‍ത്തോ ഡോക്ടര്‍ മലപ്പുറം വേങ്ങരയില്‍ ഒരു ക്ലിനിക്കും സ്വന്തമായി നടത്തുന്നുണ്ട്.
മലപ്പുറം രാമപുരത്തുള്ള 21കാരി രക്ഷിതാക്കളുടെ കൂടെ വയറു വേദനക്കും പുറംവേദനക്കും ആശുപത്രിയിലെത്തി ആദ്യം വനിതാ ഗൈനക്കോളജി ഡോക്ടറെയാണ് കാണിച്ചത്. എന്നാല്‍ ഗൈനക്കോളജി ഡോക്ടര്‍ അതെ ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്തിരുത്തുകയും ചെയ്തു. വാതില്‍ കുറ്റിയിട്ടു യുവതിയുടെ അടിവസ്ത്രം വരെ അഴിച്ചു മാറ്റി ഇയാള്‍ പരിശോധിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
രഹസ്യ ഭാഗത്ത് രോഗിയുടേ അനുമതി തേടാതെ പത്ത് മിനിട്ടോളം ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
Post Your Comments