ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അസാഞ്ജിന് ജയിൽ ഗവർണർ അനുമതി നൽകുകയായിരുന്നു. അസാഞ്ജിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് അനുമതി.
Also Read:കറാച്ചിയിൽ അജ്ഞാത രോഗം പടരുന്നു: പാകിസ്ഥാൻ ആശങ്കയിൽ
ലണ്ടനിലെ ബെൽമാരിഷ് ജയിലിലാണ് വിവാഹം നടക്കുക. 1983 ലെ ബ്രിട്ടീഷ് വിവാഹ നിയമപ്രകാരം ജയിൽവാസികൾക്ക് വിവാഹം കഴിക്കാൻ അനുമതി തേടാം. ഗവർണറാണ് അനുമതി നൽകുന്നത്.
ചാരവൃത്തി ആരോപിക്കപ്പെട്ട് 2019 മുതൽ ജയിലിൽ കഴിയുകയാണ് അസാൻജ്. അസാൻജിനെ വിട്ടുകിട്ടാൻ നടപടി ക്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് ബ്രിട്ടൻ അദ്ദേഹത്തെ തടവിലാക്കിയത്. അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട രേഖകൾ വിക്കിലീസ് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് അസാൻജിനെതിരെ കേസെടുത്തത്.
ദേശീയ പ്രതിരോധ-സുരക്ഷാ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു അമേരിക്കയുടെ നടപടി.
Post Your Comments