COVID 19KeralaLatest NewsNewsIndia

സംസ്ഥാന കാർട്ടൂൺ അവാർഡ്: ഇന്ത്യാക്കാരെ അപമാനിക്കാൻ പാകിസ്ഥാന്റേയും ചൈനയുടെയും ഡി.എൻ.എ പേറുന്ന രാജ്യദ്രോഹികൾ: എസ് സുരേഷ്

തിരുവനന്തപുരം: ഇത്തവണത്തെ കേരള ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂണിനെതിരെ കനത്ത വിമർശനം. 110 കോടി പേർക്ക് കോവിഡ് വാക്സിൻ നൽകിയ, സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് സംസ്ഥാന സർക്കാർ അവാർഡ് നൽകിയ തീരുമാനത്തിനെതിരെ ബി.ജെ.പി നേതാവ് എസ്. സുരേഷ് രംഗത്ത്. അവാർഡിനർഹമായ കാർട്ടൂണിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്. കോവിഡ് കാലത്ത് 82 കോടി കുടുംബങ്ങൾക്ക് ഒന്നരവർഷമായി സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന ഇന്ത്യയെയും 135 കോടി ഇന്ത്യാക്കാരന്റെ ആത്മാഭിമാനത്തെയുമാണ് ഇതിലൂടെ അപമാനിച്ചതെന്ന് എസ്.സുരേഷ് വ്യക്തമാക്കുന്നു.

എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

Also Read:ഗര്‍ഭസ്ഥ ശിശുവിന്‍റെ മൃതദേഹവും അമ്മ കണ്ടത് 21 മണിക്കൂർ: മെഡിക്കല്‍ കോളേജിനെതിരെ പരാതി

കേരള ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂൺ കാണുക…!? പ്രതികരിക്കുക.ജനിച്ച നാടിനെ അവമാനിക്കാൻ കേരള സർക്കാർ വക അവാർഡ്…!? പാകിസ്ഥാന്റേയും ചൈനയുടെയും DNA പേറുന്ന രാജ്യദ്രോഹികൾ. ഇവർ അപമാനിച്ചത്… COVID-വിക്സിൽ 110 കോടി പേർക്ക് നൽകിയ ഇന്ത്യയെ. COVID- കാരണം ഏറ്റവും കുറച്ച് മരണം മാത്രം സംഭവിച്ച ഇന്ത്യയെ. COVID- വാക്സിൽ ലോകത്ത് ആദ്യം കണ്ട് പിടിച്ച ഇന്ത്യയെ. COVID വാക്സിൻ ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയെ. COVID… വാക്സിൻ ദരിദ്രരാജ്യം ങ്ങൾക്കുൾപ്പെടെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഇന്ത്യയെ. COVID കാലത്ത് 82 കോടി കുടുംബങ്ങൾക്ക് ഒന്നരവർഷമായി സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന ഇന്ത്യയെ. COVID കാരണം ഒരു പട്ടിണി മരണം പോലും നടക്കാത്ത ഇന്ത്യയെ. COVID കാലത്ത് ധാന്യ ഉൽപ്പാതനം റിക്കാർഡ് ആക്കിയ ഇന്ത്യയെ. COVID കാലത്ത് കാർഷിക GDP 2.5% -ൽ നിന്ന് 3.5% ആക്കിയ ഇന്ത്യയെ. COVID കാലത്ത് മൂന്ന് ട്രില്യൻ ക്ലബിൽ അംഗമായ സാമ്പത്തിക ശക്തിയായ ഇന്ത്യയെ. COVID കാലത്ത് 3 ലക്ഷം കോടിയിലേറെ രൂപയുടെ ജനകീയ ആശ്വാസ പദ്ധതികൾ നടപ്പാക്കിയ ഇന്ത്യയെ. COVID കാലത്തിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരിയായ നരേന്ദ്ര മോദിയുടെ ഇന്ത്യയെ. 135..കോടി ഇന്ത്യാക്കാരന്റെ ആത്മാഭിമാനത്തെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button