Latest NewsNewsCarsAutomobile

വിപണയിൽ മികച്ച മൈലേജുമായി സെലേറിയോ

ദില്ലി: മികച്ച മൈലേജുമായി മാരുതി സുസുക്കി സെലേറിയോ വിപണിയില്‍. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറായ സെലേറിയോയുടെ എക്‌സ് ഷോറൂം വില 4.99 ലക്ഷം രൂപ മുതല്‍ 6.94 ലക്ഷം രൂപ വരെയാണ്. മാനുവല്‍, ഓട്ടമാറ്റിക് വകഭേദങ്ങളിലായി 7 വേരിയന്റുകളില്‍ പുതിയ വാഹനം ലഭിക്കും. ലീറ്ററിന് 26.68 കിലോമീറ്ററാണ് ഇന്ധനക്ഷമത. അഞ്ചാം തലമുറ ഹാര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് സെലേറിയോയുടെ നിര്‍മാണം.

പുതിയ സ്‌റ്റൈലന്‍ ഡിസൈനാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. ഇന്റീരീയറിലും സ്‌പോര്‍ട്ടി ഡിസൈന്‍ നല്‍കിയിരിക്കുന്നു. സ്‌പോര്‍ട്ടി ലുക്കുള്ള മുന്‍ ഗ്രില്ലുകളും മനോഹരമായ ഹെഡ്ലാംപ്, ഫോഗ് ലാംപ്, 15 ഇഞ്ച് അര്‍ബന്‍ ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവയുള്ള പുതിയ സേലേറിയോയുടെ പിന്‍ഭാഗം സ്‌റ്റൈലിഷാണ്. പ്രീമിയം ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. ട്വിന്‍ സ്ലോട്ട് വെന്റിലേഷന്‍, കൂടുതല്‍ ലെഗ്‌റൂം എന്നിവ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നാവിഗേഷനോടു കൂടിയ 7 ഇഞ്ച് സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടന്‍, ഗിയര്‍ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ഇലക്ട്രിക്കൽ അഡ്ജസ്റ്റും ഫോള്‍ഡും ചെയ്യാവുന്ന ഒആര്‍വിഎം എന്നിവ പുതിയ സേലേറിയോയിലുണ്ട്. അടുത്ത തലമുറ കെ സീരിസ് ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വിവിടി എന്‍ജിന്‍ ആദ്യമായി അവതരിപ്പിക്കുന്നത് സെലേറിയോയിലൂടെയാണ്.

Read Also:- കറ്റാര്‍ വാഴയുടെ ഔഷധ ഗുണങ്ങൾ..!!

പുതിയ കെ10 സി എന്‍ജിന് 49 കിലോവാട്ട് കരുത്തും 89 എന്‍എം ടോര്‍ക്കുമുണ്ട്. എബിഎസ് വിത്ത് ഇബിഡി, പാര്‍ക്കിങ് അസിസ്റ്റ്, സെഗ്മെന്റില്‍ ആദ്യമായി സ്റ്റാര്‍ട്ട് സ്റ്റോപ് ഫീച്ചര്‍, ഹില്‍ഹോള്‍ഡ് അസിസ്റ്റ് തുടങ്ങി 12 സേഫ്റ്റി ഫീച്ചറുകളുമായാണ് പുതിയ സെലേറിയോ വിപണിയിലെത്തിയത്. ഇതുവരെ 5.9 ലക്ഷം സെലേറിയോകള്‍ വിറ്റുപോയിട്ടുണ്ടെന്നും പുതിയ മോഡലിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിശ്വാസമെന്നും മാരുതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button