Latest NewsIndiaNews

‘ഇന്ത്യൻ മണ്ണിൽ നിർമ്മാണ പ്രവർത്തനം നടത്താൻ ചൈനക്ക് സാധിച്ചിട്ടില്ല‘: ജനറൽ ബിപിൻ റാവത്ത്

ഡൽഹി: വടക്ക് കിഴക്കൻ മേഖലയിൽ ചൈന കടന്നു കയറി എന്ന വാർത്ത നിഷേധിച്ച് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്. വർഷങ്ങളായി ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് അവർ നിർമ്മാണ പ്രവർത്തനം നടത്തിയത്. അതിനെ ഇപ്പോഴുണ്ടായ കടന്നു കയറ്റം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാൽവനിലേത് പോലുള്ള നടപടി ചൈന ഇനിയും ആവർത്തിച്ചാൽ അന്ന് നൽകിയ മറുപടി തന്നെ ഇന്ത്യ വീണ്ടും തിരിച്ചു നൽകും. ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചൈന നിയമനിർമാണം നടത്താൻ തുടങ്ങുകയാണെന്ന വാർത്തയോട്, മനോരാജ്യം കാണാൻ ആർക്കും അവകാശമുണ്ട് എന്നായിരുന്നു സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രതികരണം.

ഏത് തരത്തിലുള്ള കടന്നു കയറ്റങ്ങളെയും ചെറുക്കാൻ ഇന്ത്യ സജ്ജമാണെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button