ബംഗളൂരു: കണ്ണൂർ-യശ്വന്ത്പൂർ സ്പെഷ്യൽ എക്സ്പ്രസ് (07390) തമിഴ്നാട് ധർമപുരിക്ക് സമീപം പാളം തെറ്റി. വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിമദ്ധ്യേ ആയിരുന്നു അപകടം.
Also Read : എപി അബ്ദുള്ളകുട്ടി രാജ്യസഭയിലേക്ക്, മന്ത്രിസ്ഥാനം ലഭിക്കുമെന്നു സൂചന
അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ചവിട്ടുപടിക്കുപുറമെ എ.സി ബോഗിയിലെ ഗ്ലാസുകളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറിയിട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3.45 ഓടെ സേലം- ബംഗളൂരു റൂട്ടിൽ മുത്തംപട്ടി-ശിവദി സ്റ്റേറഷനുകൾക്കിടയിലാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു.
Post Your Comments