അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്‌നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന പരാതികള്‍ പലരും പറയാറാണ്ട്. എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് സോയ മില്‍ക്ക്.
സോയ മില്‍ക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധം അറിയാം..
സോയബീന്‍ രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. തൊട്ടടുത്ത ദിവസം വെള്ളം കളഞ്ഞ് സോയ ബീനിന്റെ തൊലി കളഞ്ഞ് മൂന്ന് കപ്പ് വെള്ളത്തിനൊപ്പം ചേര്‍ത്ത് നന്നായി അരയ്ക്കുക. പിന്നീട് ഒരു വൃത്തിയുള്ള തുണിയില്‍ ഈ കൂട്ട് അരിച്ചെടുക്കുക.
Read Also :മലമ്പനിയെ നേരത്തെ കണ്ടെത്തിയാല്‍ തടയാൻ സാധിക്കും : ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
ഈ വെള്ളം ഒരു സോസ് പാനില്‍ ഒഴിച്ച് അതിലേക്ക് വീണ്ടും ഒരു കപ്പ് വെള്ളം ചേര്‍ക്കുക. നന്നായി തിളച്ച് കഴിയുമ്പോള്‍ മുകളില്‍ കെട്ടുന്ന പാട മാറ്റുക. വീണ്ടും തിളപ്പിച്ച് 20 മിനിറ്റ് ഇതുപോലെ ചെയ്യുക. ഇതിന് ശേഷം ഈ പാല് ചൂടാറാന്‍ വയ്ക്കാം. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ സോയ മില്‍ക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. രൂചിക്ക് വേണമെങ്കില്‍ കൊക്കോ പൊടിയും മറ്റും ചേര്‍ക്കാം.
Post Your Comments