Latest NewsNewsHealth & Fitness

വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരം: ചായമൻസയുടെ ഗുണങ്ങൾ ഏറെ….

ഇല കാണാൻ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്.

ചീരയുടെ രാജാവായ ചായമൻസയെ കുറിച്ച് ഇന്ന് പലർക്കും അറിയില്ല. എന്നാൽ ചീരയുടെ രാജാവായ ചായമൻസ വെരിക്കോസ് വെയ്ൻ മുതൽ ഓർമശക്തിക്കുവരെ പരിഹാരമാണ്. മായൻ വർഗത്തിൽ പെട്ടവരുടെ ചെടിയാണ് ചായ് മൻസ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാൽതന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകൾ ആണ് കറിവയ്ക്കാൻ ഉപയോഗിക്കുന്നത്. ഇല കാണാൻ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്. ചീരയുടെ രാജാവ് എന്നാണ് ചായ് മൻസ അറിയപ്പെടുന്നത്. ഇതിന്റെ ഇല കറിവച്ച് ഒരിക്കൽ കഴിച്ചവർ മറ്റ് ചീരകൾ കഴിക്കുന്നതിനെക്കാൾ ഇത് കഴിക്കാൻ കൂടുതൽ ഇഷ്ടപ്പെടും. സാധാരണയായി നമ്മുടെ കുട്ടികൾ ഇലക്കറികൾ കഴിക്കാൻ വിമുഖത കാട്ടാറുണ്ട്. എന്നാൽ ചായ് മൻസ കറിവച്ച് കുട്ടികൾക്ക് കൊടുത്തു നോക്കൂ. അവർ വളരെ ആസ്വദിച്ചു കഴിക്കുന്നതു കാണാം. അതു വഴി അവർക്ക് ഇലക്കറികളുടെ ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു.

അറിയാം ചായ് മൻസയുടെ ഗുണങ്ങൾ….

ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ചായ് മൻസ. അതുകൊണ്ടുതന്നെ വെരിക്കോസ് വെയ്ൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഈ ഇല ധാരാളമായി കഴിക്കുക. അതുപോലെതന്നെ സന്ധികൾക്ക് എന്തെങ്കിലും പ്രശ്‌നം ഉള്ളവർക്കും  ഈ ഇല ആഹാരത്തിൽ ഉൾപ്പെടുത്താം. പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ഇല ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നു. രക്തയോട്ടത്തിന് ഫലപ്രദമായതിനാൽതന്നെ ഹൃദ്രോഗത്തിന് വളരെ ഉത്തമമാണിത്.

കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി ചായ് മൻസയിൽ അടങ്ങിയിരിക്കുന്നു അതിനാൽ വളർച്ചക്കുറവുള്ള കുട്ടികൾക്ക് ഇത് നൽകുക. ഗർഭിണികൾക്ക് ഇത് കഴിക്കാമോ എന്ന് പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നാൽ ഗർഭിണികൾക്ക് ഇത് കഴിക്കുന്നതു കൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാകുന്നില്ലെന്നു മാത്രമല്ല ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും ഉത്തമമാണ്. ഈ ഇല കഴിക്കുന്നവരിൽ കാഴ്‌ചശക്തി  വർധിച്ചു വരുന്നതായി കാണുന്നുണ്ട്. പഠിക്കുന്ന കുട്ടികൾക്ക് ചായ് മൻസ ധാരാളമായി നൽകുക കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ദ്രുതഗതിയിൽ ആക്കുകയും ഓർമ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരുവിന് ഒരു പരിഹാരമെന്നോണം ഈ ഇല കഴിക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button