ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി . കാലാവധി പൂര്‍ത്തിയാക്കിയ 12 കോടി പേര്‍ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജാതി – മതനേതാക്കള്‍, വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ അവബോധം ഉണ്ടാക്കണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിക്കണം. ഓട്ടോ ഡ്രൈവര്‍മാര്‍, സൈക്കിള്‍ റിക്ഷക്കാര്‍, കച്ചവടക്കാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകം വാക്‌സിനേഷന്‍ ആസൂത്രണം ചെയ്യണം’ -കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു.
Post Your Comments