KeralaLatest NewsNews

മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണം: കേരളത്തിന്റെ ആവശ്യത്തെ എതിർത്ത് തമിഴ്‌നാട്

നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം.

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ആവശ്യത്തെ എതിർത്ത് തമിഴ്‌നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയാർ വിഷയം സുപ്രിംകോടതി പരിഗണിക്കുക.

Read Also: 100 കിലോ കഞ്ചാവ് കടത്താൻ ശ്രമം: സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം. സെപ്റ്റംബർ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന റൂൾ കർവിലെ നിർദേശം ഭേദഗതി ചെയ്യണമെന്നും കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേരത്തിന്റെ ഈ ആവശ്യങ്ങൾ ശാസ്ത്രീയയുക്തി ഇല്ലാത്തതാണെന്ന് തമിഴ്നാട് സുപ്രിംകോടതിയിൽ വാദിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button