Latest NewsIndia

പാർട്ടി കൊടി ഉണ്ടെന്നു കരുതി ജയ് ഭീമിന് സിപിഎമ്മുമായി ബന്ധമില്ല: സിനിമയിലെ കഥാനായകനായ ജസ്റ്റിസ് ചന്ദ്രു

തമിഴ്‌നാട്ടിലെ ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു അദ്ദേഹം.

ചെന്നൈ : ജയ് ഭീം സിനിമയ്‌ക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് ചന്ദ്രു . 88 ല്‍ പാര്‍ട്ടി തന്നെ പുറത്താക്കിയതാണ്. രാജാക്കണ്ണിന്റെ കസ്റ്റഡി മരണമുണ്ടാകുന്നതും താന്‍ ഇടപെടുന്നതും 93 ലാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു. യഥാര്‍ഥ ജീവിതത്തില്‍ ജസ്റ്റിസ് ചന്ദ്രുവിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ നടൻ സൂര്യ അവതരിപ്പിച്ചത് .

കേരളത്തില്‍ ഇടതു പ്രവര്‍ത്തകര്‍ ജെയ്ഭീമിനെ ആഘോഷിക്കാന്‍ കാരണം പാര്‍ട്ടി കൊടികള്‍ സിനിമയില്‍ കാണിക്കുന്നതുകൊണ്ടാകാം . എന്നാൽ ഈ സിനിമയ്‌ക്ക് മാത്രമല്ല അതിന് അടിസ്ഥാനമായ സംഭവത്തിനോ സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു .
തമിഴ്‌നാട്ടിലെ ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്‌ക്ക് ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് ചന്ദ്രുവിന്‍റെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിച്ചു. അഭിഭാഷകനായി ജോലി ചെയ്യുമ്പോഴും തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ചന്ദ്രു.

shortlink

Related Articles

Post Your Comments

Related Articles


Back to top button