കൊച്ചി : കേരളത്തിലെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നു എന്ന് ഹൈക്കോടതി. പലപ്പോഴും വീടുകള്‍ക്ക് സമീപമുള്ള മദ്യശാലകളുടെ പ്രവര്‍ത്തനം ജനജീവിതം ദുസഹമാക്കുന്നുണ്ട്.പ്രധാന പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട നിരകള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
Read Also : ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ഒളിവിലായിരുന്ന ഭാര്യാകാമുകൻ അറസ്റ്റിൽ
മദ്യശാല ആരംഭിക്കുമ്പോള്‍ സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം പ്രവര്‍ത്തിക്കേണ്ടതെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പിന്നീട് കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
അതേസമയം, മദ്യശാലകള്‍ക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാന്‍ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments