KeralaLatest NewsNews

വിദ്യാകിരണം പദ്ധതി : വിദ്യാർഥികൾക്കെല്ലാം ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിദ്യാർഥികൾക്കെല്ലാം ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് നിയമിതമായ മാർഗത്തിലൂടെ മാത്രമേ ഇത് നൽകാൻ കഴിയു എന്നും അതാണ് കാലതാമസത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വിദ്യാകിരണം പദ്ധതി റീ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പദ്ധതി ആരംഭിക്കുമ്പോൾ 4.7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ ഉപകരണങ്ങൾ വേണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത് 3.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലമായതിനാൽ പദ്ധതിയിലേക്കുള്ള ഫണ്ട് പ്രതിക്ഷിച്ച പോലെ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എങ്കിലും പ്രതീക്ഷിച്ച പോലെ പദ്ധതി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷ. ഇക്കാര്യത്തിൽ ആർക്കും ഉത്കണ്ഠ വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Reda Also  :  മാതാപിതാക്കളോട് അനുസരണക്കേട് കാണിച്ചാൽ ഇനി തടവറ, മതം മാറാനുള്ള ശ്രമവും നടക്കില്ല: ശരീയത്ത് നിയമം നടപ്പിലാക്കി മലേഷ്യ

പ്ലസ് വൺ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സഭയിൽ പറഞ്ഞു. പ്രവേശനം ലഭിച്ച കുട്ടികളുടെ സ്കൂൾ മാറ്റ നടപടികൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button