Latest NewsNewsIndia

ഓഫീസ് രീതികളില്‍ അടിമുടി മാറ്റം, പുതിയ ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസ് രീതികളില്‍ അടിമുടി മാറ്റം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു കോര്‍പ്പറേറ്റ് ഓഫീസ് ശൈലിയാണ് അദ്ദേഹംസ്വീകരിച്ചിരിക്കുന്നത്. കുറച്ച് ആഴ്ചകളായി ഓഫീസില്‍ നടപ്പിലാക്കിയ മാറ്റങ്ങളെ കുറിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സേനാ വിഭാഗങ്ങളും ഏജന്‍സികളും അവരുടെ ദൈനംദിന പ്രവൃത്തികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചെയ്യേണ്ട ജോലികളെ കുറിച്ചും ഇതില്‍ പ്രതിപാദിക്കണം.

Read Also : ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു, ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പല്‍ പാകിസ്ഥാന് നല്‍കി ചൈന

എല്ലാ സേനകളും അവരവരുടെ യൂണിറ്റുകളില്‍ ദിവസവും ചെയ്യുന്ന ജോലിയുടെ വിശദാംശങ്ങള്‍ നല്‍കുകയും അതില്‍ നിന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മികച്ച അഞ്ച് പോയിന്റുകള്‍ തിരഞ്ഞെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം. പുതിയ പരിഷ്‌കാരത്തില്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി തുടങ്ങിയ എല്ലാ അര്‍ദ്ധസൈനിക വിഭാഗങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും ഡല്‍ഹി പൊലീസ് എന്നിവര്‍ അവരുടെ ദൈനംദിന ജോലികള്‍ സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ട് മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം നടത്തുകയും പ്രധാന പോയിന്റുകള്‍ മന്ത്രിയെ അറിയിക്കുകയും ചെയ്യും.

shortlink

Post Your Comments


Back to top button