ലഖ്നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനുള്ള കോൺഗ്രസ് പ്രവർത്തങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.
Also read : ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി ബുംറയെ പരിഗണിക്കണം: വീരേന്ദര്‍ സെവാഗ്
കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനും സംസ്ഥാനത്തെ സ്ത്രീ വോട്ടുകൾ കൂട്ടാനുമുളള പ്രവർത്തനങ്ങളിലേക്ക് കടന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. നേരിട്ട് പരിപാടികളിൽ പങ്കെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു .
സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ച് പ്രത്യേക ജനസമ്പർക്ക പരിപാടി നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കോൺഗ്രസിന്റെ ‘ലഡ്‌കി ഹൂം, ലഡ് ശക്തി ഹൂം’ കാമ്പയിന്റെ ഭാഗമായിട്ടാണ് പരിപാടിയെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
Post Your Comments