മിക്ക വീടുകളിലും അമ്മമാരുടെ പ്രധാന ജോലിയാണ് കുടുംബത്തിലെ എല്ലാവരുടെയും ബെഡ്ഷീറ്റുകളും തലയണകളുമെല്ലാം ഇടയ്ക്കിടെ മാറ്റിയിടുക എന്നത്. എന്നാല്‍ വീട് വിട്ടിറങ്ങിയാല്‍ പിന്നെ നമ്മളെ സംബന്ധിച്ച് ഇത്തരം കാര്യങ്ങളിലെ സൂക്ഷമതയൊക്കെ കണക്കായിരിക്കും. ചിലർ വിരിപ്പോ പുതപ്പോ ഒന്ന് മാറ്റിയേക്കും തലയണയുടെ കാര്യം അധികം ആരും ശ്രദ്ധിക്കുകയില്ല.
എന്നാല്‍, തലയണയുടെ കാര്യത്തിലുള്ള ഈ അശ്രദ്ധ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മളെ നയിക്കുകയെന്നാണ് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പറയുന്നത്. പ്രധാനമായും മുഖത്തെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയാണത്രേ അത് ബാധിക്കുക.
Read Also : മധുരത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും പഞ്ചസാര ഉപയോഗിക്കാം
ആഴ്ചയിലൊരിക്കലെങ്കിലും തലയണക്കവര്‍ മാറ്റിയില്ലെങ്കില്‍ അതില്‍ ബാക്ടീരിയകളും എണ്ണയും പൊടിയും അടിഞ്ഞിരിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ഇത് സ്വാഭാവികമായും മുഖത്തെ ചര്‍മ്മത്തെ നശിപ്പിക്കാന്‍ ഇടയാക്കുന്നു. മുഖത്ത് നേരിയ ചൊറിച്ചില്‍, മുഖക്കുരു, ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടല്‍, അണുബാധ എന്നിങ്ങനെയെല്ലാം പ്രശ്‌നങ്ങളുണ്ടാകുന്നു. തലയണക്കവര്‍ മാത്രമല്ല, ഇടയ്ക്കിടെ തലയണയും മാറ്റണം. കവര്‍ ഊരിമാറ്റിയ ശേഷം തലയണ നല്ലരീതിയില്‍ വെയില്‍ കൊള്ളിക്കുക. ശേഷം അലക്കിയ കവര്‍ ഇട്ട ശേഷം ഉപയോഗിക്കാം. തലയണയില്‍ അടിയുന്ന പൊടി ക്രമേണ അലര്‍ജിക്കും ഇടയാക്കിയേക്കാം.
Post Your Comments