CinemaLatest NewsNewsIndiaBollywoodEntertainment

കാർഷികനിയമങ്ങളെ പിന്തുണച്ചു: അക്ഷയ് കുമാര്‍ ചിത്രം ‘സൂര്യവൻഷി’യുടെ പ്രദർശനം തടഞ്ഞ് കർഷക സംഘടനകൾ

പഞ്ചാബ്: കേന്ദ്ര സർക്കാരിന്റെ കാർഷികനിയമങ്ങളെ പിന്തുണച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കർഷക സംഘടനകൾ. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘സൂര്യവൻഷി’യുടെ പ്രദർശനം പഞ്ചാബിൽ കർഷക സംഘടനകൾ തടഞ്ഞു.

കേന്ദ്ര സർക്കാർ വിവാദ നിയമങ്ങൾ പിൻവിക്കുന്നതുവരെ അക്ഷയ് കുമാറിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. പഞ്ചാബ് ഹോഷിയാർപൂരിലെ ഷഹീദ് ഉദ്ദം സിങ് പാർക്കിൽ ഭാരതി കിസാൻ യൂണിയൻ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവർത്തകർ നഗരത്തിലെ തിയറ്ററുകളിൽ ‘സൂര്യവൻഷി’യുടെ പ്രദർശനം തടയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button