ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ രണ്ടാഴ്ച്ചക്കിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെ സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യമുണ്ടെന്ന് പോലീസ് സംശയിക്കുകയായിരുന്നു. മൂന്ന് കൊലപാതകങ്ങളുടെ രീതികളും തെരഞ്ഞെടുപ്പും ഒരേ രീതിയിലായതിനാല്‍ കുറ്റവാളി ഒരാളാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ പോലീസിം വ്യക്തമായിരുന്നു.
നവംബര്‍ ഒന്നാം തിയതി നമ്പള്ളിയില്‍ രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നമ്പള്ളി റെയില്‍വേ സ്റ്റേഷന്‍ നടപ്പാതയുടെ സമീപത്ത് ഒരാളുടെയും ടിഫിന്‍ സെന്ററിന്റെ പിന്നിലായി മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടർ രാത്രികാലങ്ങളില്‍ നടപ്പാതകളില്‍ കിടന്നുറങ്ങുന്ന യാചകരാണെന്ന് പോലീസിന് അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് കൊലപാതകങ്ങളും ശൈലി ഒന്നു തന്നെയായിരുന്നു രണ്ടു പേരുടെയും തലയ്ക്ക് അടിച്ചാണ് കൊലപാതകം നടത്തിയത്. ഇരുവരും രക്തം വാര്‍ന്നു മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അന്വേഷണം ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിലേക്ക് തിരിയുകയായിരുന്നു. 2019ല്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഖദീര്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ രണ്ട് കൊലപാതകങ്ങളും നടന്നത്. ആദ്യ സംഭവത്തിലും ഇര ഒരു ഭിക്ഷക്കാരനായിരുന്നു. കേസില്‍ ഖാദറിന് പിന്നീട് ജാമ്യം ലഭിച്ചു.
പ്രതിയെ പിടികൂടി ചോദ്യം ചെയ്ത പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 150 രൂപയുടെ മദ്യം ചോദിച്ചതിനാണ് നമ്പള്ളിയിലെ ആദ്യ കൊലപാതകമെന്ന് ഖദീര്‍ പറഞ്ഞു. കടത്തിണ്ണയിൽ കിടക്കാന്‍ സ്ഥലം നിഷേധിച്ചതിനാണ് രണ്ടാമത്തെ കൊലപാതകം നടത്തിയത്. തലയ്ക്ക് കല്ലുകള്‍ കൊണ്ടിടിച്ച് അതിക്രൂരമായാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഇതിനിടെ നമ്പള്ളി മുര്‍ഗി മാര്‍ക്കറ്റില്‍ വെച്ച് മറ്റൊരു യാചകനെ കൊന്നുവെന്നും ഖദീർ വെളിപ്പെടുത്തി. പ്രതി സൈക്കോ സീരിയല്‍ കില്ലറാണെന്ന് ഹൈദരാബാദ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ വ്യക്തമാക്കി.
Post Your Comments